ഡൽഹിയിൽ ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം നേപ്പാൾ
ന്യൂഡൽഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിൽ 5.4 രേഖപ്പെടുത്തിയ ഭൂചലനം 30 സെക്കൻഡ് നേരം നീണ്ടുനിന്നു. ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് അനുഭവപ്പെട്ടത്. നേപ്പാൾ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.