കാസർകോട്ടും മഞ്ചേശ്വരത്തും പോളിംഗ് തണുത്ത നിലയിൽ; പയ്യന്നൂരിൽ 48.24%
കാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലത്തിലെ കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ പോളിംഗ് മന്ദഗതിയിൽ. ഉച്ചക്ക് 1.45 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം കാസർകോട് മണ്ഡലത്തിൽ 39.89 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. മഞ്ചേശ്വരത്താണെങ്കിൽ 38.73 ശതമാനവും. കാഞ്ഞങ്ങാട്ട് 39.89 ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇടത് ശക്തി കേന്ദ്രങ്ങളായ ഉദുമ, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി എന്നിവിടങ്ങളിൽ കനത്ത പോളിംഗാണ് നടക്കുന്നത്. ഉദുമയിൽ 40.48%, തൃക്കരിപ്പൂർ: 43.17%. പയ്യന്നൂർ: 48.24%, കല്ല്യാശ്ശേരി 44.96% പേർ വോട്ട് ചെയ്തു. ഉച്ച കഴിഞ്ഞ് പോളിംഗ് ശതമാനത്തിൽ വലിയ കുതിപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ കാസർകോട്. മഞ്ചേശ്വരം മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനം കുറഞ്ഞത് ഇപ്പോൾ തന്നെ ചർച്ചയായിട്ടുണ്ട്.