നിയന്ത്രണം വിട്ട കാർ പൊലീസ് വാഹനത്തെ ഇടിച്ച് തെറിപ്പിച്ചു; പൊലീസുകാരന് പരിക്ക്
കാസർകോട്: നിയന്ത്രണം വിട്ട കാർ പൊലീസ് വാഹനത്തിൽ ഇടിച്ച ശേഷം റോഡ് നിർമാണത്തിന് വേണ്ടി ഇറക്കിവച്ച സിമന്റ് കട്ടയിൽ ഇടിച്ച് നിന്നു. ദേശീയ പാതയിലെ ഐങ്ങോത്ത് ബുധനാഴ്ച വൈകിട്ട് 3.45നാണ് സംഭവം. കാസർകോട് നിന്നും ചെറുവത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്നു പൊലീസ് ബലറോ ജീപ്പ്, കോഴിക്കോട് നിന്ന് കാസർകോട്ടെക്ക് വരികയായിരുന്ന കാർ ആണ് ഇടിച്ചത്. അപകടത്തെ തുടർന്ന് പൊലീസ് വാഹനത്തിന്റെ ഡ്രൈവർ തൃക്കരിപ്പൂർ ആയിറ്റി സ്വദേശി ടിപി അബ്ദുൾ റൗഫി(38)ന് സാരമായി പരിക്കേറ്റു. കാർ ഡ്രൈവർ മദ്യ ലഹരിയിരുന്നു. കാർ ഓടിച്ച കോഴിക്കോട് ചോയ്യൂർ സ്വദേശി പ്രബിന്റെ(34) പേരിൽ ഹോസൂർഗ് പൊലീസ് കേസെടുത്തു.