തെരുവിൽ തീർന്നുപോയ ബാല്യങ്ങൾ
മുംബൈ മാഹിമിൽ അർധരാത്രി പിന്നിട്ടപ്പോൾ ഒരു കാഴ്ച്ച കണ്ടു ആ കാഴ്ച്ച വലത്തെ വേദനിപ്പിക്കുന്നതായിരുന്നു . ലോകം ഈ ദൃശ്യങ്ങൾ കാണണം എന്നുള്ളത് കൊണ്ട് മാത്രം ക്യാമറയ്ക്കുള്ളിൽ പകർത്തി നിസാം മുംബൈ
ഇന്ത്യയില്‍ പിറന്ന കുഞ്ഞുങ്ങള്‍. നൊന്തു പ്രസവിച്ച അമ്മമാര്‍ അവരെ ഉപേക്ഷിച്ചുകളഞ്ഞത്
പട്ടിണി കൊണ്ട് പൊറുതി മുട്ടി ആവാം. ജീവിതം എന്ന അപകടച്ചുഴിയില്‍ നിന്നു കരപറ്റാന്‍ കഴിയാതെ സ്വന്തം കുരുന്നുകളെ ഒറ്റയ്ക്കാക്കി ജീവിതം ഒടുക്കേണ്ടി വന്ന അമ്മമാരുടെ ദയനീയ ചിത്രങ്ങള്‍ കൂടി വരുന്നു ആശ്വസിക്കാന്‍ ഒന്നുമില്ലാത്ത ദുരവസ്ഥകളുടെ അവശിഷ്ടങ്ങളായ ഈ കുട്ടികള്‍
നമ്മോടു പറയുന്നത് എന്താണ് ഞങ്ങള്‍ തെരുവിന്റെ മക്കള്‍. ആരെല്ലാം വലിച്ചെറിയപ്പെട്ടവര്‍. സുഖഭോഗങ്ങളുടെ വിസര്‍ജ്യങ്ങള്‍. മാന്യതയുടെ മൂടുപടങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്നവരേ, പറയൂ. ആരാണ് ഞങ്ങള്‍ക്ക് ഈ ജന്മം നല്‍കിയത്? ഞങ്ങളുടെ അച്ഛനും അമ്മയും എവിടെയാണ്? കൈ നീട്ടി ഞങ്ങള്‍ യാചിക്കുന്നു. പറയുക. നിങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ അമ്മയുണ്ടോ ? അച്ഛ
നുണ്ടോ? അറിയാന്‍ മനസ്സു തുടിക്കുന്നു . ഓരോ കുട്ടിയും മുന്നില്‍ വന്ന് കണ്ണുകളിലേക്ക് ഉറ്റുനോക്കി ചോദ്യം ചെയ്യുകയാണ്. എവിടെ ഞങ്ങളുടെ അച്ചൻ എവിടെ ഞങ്ങളുടെ ‘അമ്മ .
അന്ധകാരത്തിനുള്ളില്‍ മറച്ചുവച്ചത് പ്രകാശ രശ്മികള്‍ വെളിപ്പെടുത്തും.ഈ അനാഥമാക്കപ്പെട്ട ചെറുബാല്യത്തിനു വേണ്ടത് ഔദാര്യമല്ല; സ്നേഹമാണ്,വാത്സല്യമാണ്. കരുതലാണ് അവരെ കൈകളില്‍ കോരിയെടുക്കണം. ഹൃദയത്തോടുചേര്‍ത്തു പിടിക്കണം. ചൂടും നനവും നല്കി നല്ല മനുഷ്യരാക്കി വളര്‍ത്തണം. വിദ്യനല്‍കി സമൂഹത്തിന് അഭിമാനകരമായ അവസ്ഥയിലേക്ക് ഉയര്ത്തിയെടുക്കണം….
.തെരുവില്‍ വലിച്ചെറിയപ്പെടുന്ന കുട്ടികളുടെ നിലവിളി നമ്മുടെ സംസ്കാരത്തെ ചോദ്യം ചെയ്യുന്ന വെല്ലുവിളിയായി മാറുകയാണ് .പാവം കുഞ്ഞുങ്ങളെ തെരുവില്‍ വലിച്ചെറിയുന്ന അപമാനിതമായ മാതൃത്തത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയണം. ആധുനിക കാലം ഇവരെ ഒഴിവാക്കി എവിടേക്കാണ് യാത്ര ചെയ്യുന്നത്?….