നമ്മുടെ സുന്ദരമായ നാടുകൾ ലഹരി വിപത്തിന്റെ പിടിയിലമർന്നിരിക്കുകയാണ്…
ആർട്ടിക്കിൾ
കെ.എസ് സാലി കീഴൂർ
നമ്മുടെ ജില്ലയിലെ പല നാടുകളിലും എം.ഡി.എം.എ, ക്രിസ്റ്റിൽ മേത്ത പോലുള്ള ലഹരി വിൽപ്പനയും ഉപയോഗവും സാമൂഹിക ദുരന്തത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്..
എം.ഡി.എം.എ, ക്രിസ്റ്റൽ മേത്ത പോലുള്ള മയക്കുമരുന്നുകളിന്ന് ആരോഗ്യരക്ഷക്കും ജീവൻ രക്ഷക്കും ഭീഷണിയായി മാറിരിക്കുകയാണ്
മാരകമായ ലഹരിമരുന്നായ എം.ഡി.എം.എ 10 ഗ്രാം കൈവശം വെച്ചാൽ 10 വർഷം വരെ തടവ് ലഭിക്കുന്ന ക്രിമിനൽ ക്കുറ്റമാണ്..
ഗോവ, ബെംഗളുരു, മംഗ്ലൂർ, വഴിയാണ് ഇത്തരം ലഹരി വസ്തുക്കൾ ജില്ലയിലെത്തുന്നത്..
ഒരു ഗ്രാം അഞ്ചോ ആറോ തവണ ഉപയോഗിക്കാമെന്നതും ലഹരിയുടെ തോത് കൂടുന്നതും യുവാക്കളെ പുത്തൻ തലമുറ ലഹരികളിലേക്ക് അടുപ്പിക്കുന്നു..
എം.ഡി.എം.എ, ക്രിസ്റ്റിൽ മേത്ത പോലുള്ള ലഹരി വിൽപ്പനയും ഉപയോഗവും സാമൂഹിക ദുരന്തത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്..
ആപത്കരമായ ലഹരി വ്യാപനത്തിന് കളമൊരുക്കുന്നത് ചില പ്രദേശിക നേതാക്കൾ തന്നെയാണ്..
അവരുടെ ലീഡർഷിപ്പ് നിലനിർത്താൻ വേണ്ടി ലഹരി മാഫിയകളെ ഉപയോഗിക്കുകയും അവർക്ക് ലഹരി ഉപയോഗിക്കാൻ ആവശ്യമുള്ള പണം കൊടുത്ത് സഹായിക്കുകയും ചെയ്യുന്നു..
യുവാക്കളുടെ ഭാവിയെ തന്നെ നശിപ്പിക്കുന്ന ഇത്തരം പ്രവണതയെ നാം ഒറ്റക്കെട്ടായി തടയേണ്ടത് സമൂഹത്തോടുള്ള പ്രതിബന്ധതയാണ്…
ലഹരി വിൽപ്പന നടത്തുന്നവരോടും ഉപയോഗിക്കുന്നവരോടും പറയാനുള്ളത്.
നിങ്ങളുടെ പ്രവൃത്തികൾ മുഴുവനും പൊതുജനങ്ങൾ കാണുന്നുണ്ട്.
ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ പോലിസിന്റെ പിടിയിലാവും…
തീർച്ച…
അന്ന് പത്രങ്ങളിൽ വലിയ വാർത്തകൾ വരും അന്ന് നിങ്ങളെ രക്ഷിക്കാൻ ഒരു കൂട്ടാളിക്കും സാധ്യമല്ല..
പണവും ശരീരവും ജീവിതവും നഷ്ടമാക്കി ലഹരിയുടെ പിന്നാലെയുള്ള യാത്ര കൊണ്ട് എന്താണ് നേട്ടമെന്ന് ഒരിക്കൽ കൂടി നിങ്ങൾ ആലോചിക്കണം..
ഈ ലഹരി ഉപയോഗം മൂലം സ്വന്തം മാതാപിതാക്കളെയും ഭാര്യയെയും മറ്റ് കുടുംബാങ്ങളെയും കഷ്ടത്തിലാക്കിയും മാനസികമായി വേദനിപ്പിച്ചും നാടിന്റെ സമാധാനന്തരീക്ഷം കെടുത്തിയും എന്താണ് നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കുക…
ലഹരി ഉപയോഗിക്കുന്ന പലരുടെയും ഭാര്യമാർ ഇന്ന് നേരായ ബന്ധത്തിൽ ഇല്ലെന്ന് നിങ്ങൾക്ക് അറിഞ്ഞിട്ടുപോലും എന്തിനാണ് വീണ്ടും നിങ്ങൾ ലഹരിക്ക് പിന്നാലെ ഓടുന്നത്…
മനോനില തകരാറിലായാൽ പിന്നെ നിങ്ങൾ എത്തുന്നത് മാനസിക ആസപുത്രിയിലേക്കാണ്..
എം.ഡി.എം.എ, ക്രിസ്റ്റൽമേത്ത പോലുള്ള ലഹരി ഉപയോഗം നിങ്ങളെ കടുത്തമാനസിക രോഗികളാക്കുന്നു എന്ന അപ്രിയ സത്യം നിങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കണം…
നിങ്ങൾ ദ്രാന്തനായാൽ പിന്നെ നിങ്ങളെ ആർക്കു വേണം…
നിർത്തണം ഇനിയെങ്കിലും…
നഷ്ടപ്പെട്ട് പോയ ജീവിതങ്ങളെ നമ്മുക്ക് തിരിച്ചു പിടിക്കണം..
കുടുംബ ബന്ധങ്ങളിൽ സമാധാനം കെടുത്തുന്ന ഒന്നാണ് ഇത്തരം ലഹരി ഉപയോഗവും വിൽപ്പനയും..
നാടിനോട് പ്രതിബന്ധത പുലർത്തി മത സാമൂഹിക സാസ്കാരിക രാഷ്ട്രിയ സംഘടനകൾ ഒറ്റക്കെട്ടായി ലഹരി മാഫിയകളെ വേരോടെ പിഴുതെറിയാൻ മുന്നിട്ടിറങ്ങണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു…
ലഹരി മാഫിയകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിച്ചു വരുന്ന ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് സ്പെഷ്യൽ ഡ്രൈവിൽ പ്രവർത്തിക്കുന്ന ജില്ലയിലെ എല്ലാപോലീസ് ഉദ്യോഗത്ഥൻമാരെയും അതുപോലെ നിരന്തരമായ ലഹരിക്കെതിരെ പോരാട്ടം നടത്തുന്ന ബുർഹാൻ തളങ്കരയെ പോലുള്ള ദൃശ്യമാധ്യമ പ്രവർത്തകരെയും മറ്റുള്ള എല്ലാവരേയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നു….