സൈബര്‍ അധിക്ഷേപം: കോട്ടയം കോതനല്ലൂരില്‍ യുവതി ആത്മഹത്യ ചെയ്തു
കോട്ടയം: കോട്ടയം കോതനല്ലൂരില്‍ സൈബര്‍ അധിക്ഷേപത്തില്‍ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്തു. കോതനല്ലൂര്‍ സ്വദേശിനി ആതിരയാണ് ആത്മഹത്യ ചെയ്തത്. മരണത്തില്‍ യുവതിയുടെ മുന്‍ സുഹൃത്തായ അരുണ്‍ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. അരുണിനെതിരെ ഇന്നലെ വൈകിട്ട് ആതിര കടുത്തുരുത്തി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യ.