അബുദാബിയിലെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ് വേണം
അബുദാബി ; അബുദാബിയിലെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് ഗ്രീന്‍ പാസ് വേണം. കോവിഡ് വാക്സിന്, പി.സി.ആര് ടെസ്റ്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗ്രീന്‍ പാസ് ലഭിക്കുക. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇതര എമിറേറ്റില്‍നിന്ന് അബുദാബിയില്‍ എത്തുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇത് നിര്‍ബന്ധം. റസ്റ്റോറന്റ്, കോഫി ഷോപ്പ്, ജിം, വിനോദ-കായിക കേന്ദ്രങ്ങള്‍, ഹെല്‍ത്ത് ക്ലബ്ബ്, ഹോട്ടല്‍, റിസോര്‍ട്ട്, മ്യൂസിയം, സാംസ്കാരിക കേന്ദ്രങ്ങള്‍, തീം പാര്‍ക്ക്, യൂണിവേഴ്സിറ്റി, സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍, നഴ്സറികള്‍ എന്നിവിടങ്ങളിലെ പ്രവേശനത്തിന് ഇത് ആവശ്യമാണ്. അല്‍ഹൊസന്‍ ആപ്പിലാണ് കാണിക്കേണ്ടത്.
എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റ്, ഫാര്‍മസി എന്നിവിടങ്ങളില്‍ ആവശ്യമില്ല. വിനോദ സഞ്ചാരികള്‍ക്ക് ഐ.സി.എ ആപ്, വെബ്സൈറ്റ് എന്നിവിടങ്ങളില്‍ വ്യക്തിഗത വിവരങ്ങളും വാക്സീന് വിശദാംശങ്ങളും നല്കിയാല് ഗ്രീന്‍പാസ് ലഭിക്കും. യു.എ.ഇയില്‍ എത്തുന്നതിനു മുന്‍പ് ആപ് ഡൗണ്‍ലോഡ് ചെയ്യുകയും വാക്സിന് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന യുണിഫൈഡ് ഐ.ഡി നമ്പര്‍ നല്കി റജിസ്ട്രേഷന് പൂര്‍ത്തിയാക്കുകയും വേണം. സഞ്ചാരികള്‍ യാത്രാ രേഖകളുടെ പകര്‍പ്പോ പി.ഡി.എഫോ കരുതണം.