ഷൂസിനകത്തും മലദ്വാരത്തിനകത്തും സ്വർണക്കടത്ത്; കാസർകോട് സ്വദേശി ഉൾപ്പെടെ 2 പേർ അറസ്റ്റിൽ
കണ്ണൂർ: 1.47 കോടി രൂപയുടെ സ്വർണ്ണം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി ഉൾപ്പെടെ രണ്ടു
പേർ കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ. കാസർകോട് സ്വദേശി അബ്ദുൽ റഹ്മാൻ മുഹമ്മദ്, കോഴിക്കോട് സ്വദേശി റഫീഖ് മീത്തൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 1176 ഗ്രാം സ്വർണ്ണം പേസ്റ്റു രൂപത്തിലാക്കി ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് അബ്ദുൽ റഹ്മാൻ മുഹമ്മദിനെ പിടികൂടിയതെന്ന് ഡി.ആർ.ഐ അധികൃതർ വ്യക്തമാക്കി. 76ലക്ഷം രൂപ വില വരുന്ന സ്വർണ്ണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. 1086 ഗ്രാം സ്വർണ്ണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലാണ് റഫീഖ് മിത്തലിനെ പിടികൂടിയത്. ഡി.ആർ.ഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ നീക്കത്തിലാണ് സ്വർണ്ണക്കടത്ത് പിടികൂടിയത്.