സൂക്ഷിച്ച് കഴിച്ചില്ലെങ്കില്‍ പണികിട്ടും; ഇക്കാര്യങ്ങള്‍ അറിയാതെ കപ്പ കഴിക്കല്ലേ
മലയാളിയുടെ പ്രിയഭക്ഷണമാണ് കപ്പ അല്ലെങ്കില്‍ മരച്ചീനി. വേവിച്ചും പുഴുക്കായും വറുത്തുമൊക്കെ കഴിക്കുന്നതാണ് ഇത്.
ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ ചെയ്യുന്നുണ്ട് കപ്പ. എന്നിരുന്നാലും കപ്പ കഴിക്കുമ്ബോള്‍ അല്പം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. സൂക്ഷിച്ച് കപ്പ പാകം ചെയ്തില്ലെങ്കില്‍ ഒരുപക്ഷേ മരണത്തിലേക്ക് പോലും നയിച്ചേക്കാം.
മരച്ചീനിയിലെ പ്രധാന വിഷ ഘടകം സയനോജെനിക് ഗ്ലൈക്കോസൈഡുകളാണ്. ദഹനസമയത്ത് ശക്തമായ വിഷവസ്തുവായ ഹൈഡ്രജൻ സയനൈഡ് പുറത്തുവിടാൻ കഴിയുന്ന പ്രകൃതിദത്ത സംയുക്തങ്ങളാണ് ഇവ. മരച്ചീനിയുടെ വേരിന്റെ പുറം പാളിയിലാണ് സയനോജെനിക് ഗ്ലൈക്കോസൈഡുകള്‍ പ്രാഥമികമായി കാണപ്പെടുന്നത്.
പ്രധാനമായും ലിനാമറിൻ, ലോട്ടസ്ട്രലിൻ എന്നിങ്ങനെ രണ്ട് തരം സയനോജെനിക് ഗ്ലൈക്കോസൈഡുകളാണ് മരച്ചീനിയില്‍ ഉള്ളത്. രണ്ട് സംയുക്തങ്ങള്‍ക്കും എൻസൈമാറ്റിക് ഹൈഡ്രോളിസിസില് സയനൈഡ് പുറത്തുവിടാൻ കഴിയും. മധുരമുള്ള ഇനങ്ങളില്‍ ലിനാമറിൻ കൂടുതലായി കാണപ്പെടുന്നു, അതേസമയം കയ്പ്പുള്ള ഇനങ്ങളില്‍ ലോട്ടസ്ട്രലിനാണ് കൂടുതല്‍.
ഈ വിഷാംശം കളയാതെ മരച്ചീനി കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. കുറഞ്ഞ അളവിലുള്ള സയനൈഡുമായി നിരന്തരം സമ്ബര്‍ക്കം പുലര്‍ത്തുന്നത് ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും.
ഓക്കാനം, ഛര്‍ദ്ദി, തലകറക്കവും തലവേദനയും, ബലഹീനതയും ആശയക്കുഴപ്പവും, ശ്വസിക്കാൻ ബുദ്ധിമുട്ട്, ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ് തുടങ്ങി ഹൃദയാഘാതവും അപസ്മാരവും വരെ ഉണ്ടാകാം. രോഗലക്ഷണങ്ങളുടെ തീവ്രത സയനൈഡിന്റെ അളവിനെയും വിഷത്തോടുള്ള വ്യക്തിയുടെ സംവേദനക്ഷമതയെയും ആശ്രയിച്ചിരിക്കുന്നു.
ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ മരച്ചീനി കഴിക്കുന്നതിനുമുമ്ബ് വിഷാംശം ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ചെയ്യേണ്ട കാര്യങ്ങള്‍ പറയാം.
മരച്ചീനിയുടെ പുറംതൊലി പൂര്‍ണമായും കളയുക. അഴുക്കും ശേഷിക്കുന്ന വിഷവസ്തുക്കളും ഇല്ലാതാക്കാൻ ഒഴുകുന്ന വെള്ളത്തില്‍ നന്നായി കഴുകാം.
മരച്ചീനി വേവിച്ച ശേഷം വെള്ളം ഊറ്റിക്കളയുക. പാചകം ചെയ്യുമ്ബോള്‍ ധാരാളം വെള്ളം ഉപയോഗിക്കുക.
പ്രമേഹമുള്ളവര്‍ കപ്പ ഒഴിവാക്കേണ്ടതാണ്. ഗ്ലൈസമിക് ഇൻഡെക്സ് എന്ന ഘടകമാണ് പ്രമേഹ സൂചകമായി മാറുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് ഉയരുമ്ബോഴാണ് പ്രമേഹ സാദ്ധ്യതയും വര്‍ദ്ധിക്കുന്നത്.
തൈറോയ്ഡ് വര്‍ദ്ധിപ്പിക്കുന്നതിലും കപ്പ വില്ലനാണ്. മീനിനോ ഇറച്ചിയ്ക്കോ ഒപ്പം കപ്പ കഴിക്കണമെന്നാണ് പറയാറ് ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകള്‍ കപ്പയിലെ വിഷത്തിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
പ്രോട്ടീനടങ്ങിയ ഭക്ഷണത്തിനൊപ്പവും കപ്പ കഴിക്കുന്നത് ഉത്തമമാണ്. വൻ പയര്‍, ചെറുപയര്‍ നിലക്കടല എന്നിവയ്ക്കൊപ്പം കഴിക്കുന്നത് നല്ലതാണ്.