ടീം ഇന്ത്യയുടെ ഗംഭീര വിജയത്തില്‍ പണി കിട്ടിയത് സല്മാന് ഖാന്; സംഭവം ഇങ്ങനെ.!
മുംബൈ: ബോക്സോഫീസില്‍ മൂന്ന് ദിനത്തില്‍ വന്‍ കളക്ഷന്‍ ഇന്ത്യയില്‍ നേടിയ ടൈഗറിന് ബുധനാഴ്ച കളക്ഷനില്‍ വീഴ്ച സംഭവിച്ചു. എന്നാല്‍ ചിത്രം നാല് ദിവസത്തില്‍ 150 കോടി കളക്ഷന്‍ കടന്നു. 22 കോടിയാണ് ഇന്ത്യന്‍ ബോക്സോഫീസില്‍ സല്മാന് ഖാന് കത്രീന കൈഫ് ജോഡി പ്രധാന വേഷത്തില്‍ എത്തിയ സ്പൈ ത്രില്ലര്‍ നേടിയത്.
അതേ സമയം ദീപാവലി ലീവ് തീര്‍ന്നതും, ലോകകപ്പ് സെമിയും കാരണം ബുധനാഴ്ച ചിത്രത്തിന്റെ കളക്ഷന്‍ കുത്തനെ ഇടിയാന്‍ സാധ്യതയുണ്ടെന്ന് പൊതുവില്‍ പ്രവചിക്കപ്പെട്ടിരുന്നു. ആദ്യത്തെ മൂന്ന് ദിനങ്ങളില്‍ ആഭ്യന്തര ബോക്സോഫീസില്‍ ചിത്രം 144.5 കോടി നേടിയിരുന്നു. നാലാം ദിനവും പിന്നിടുമ്പോള്‍ ഈ തുക 166.50 കോടിയായി.
ചിത്രം റിലീസ് ചെയ്ത ഞായറാഴ്ച ചിത്രം 43 കോടിയാണ് നേടിയത്, തിങ്കളാഴ്ച ഇത് 58 കോടിയായി, ചൊവ്വാഴ്ച 43.50 കോടിയായിരുന്നു. ഇതാണ് പിന്നീട് 22 കോടിയായി കുറഞ്ഞത് എന്നാണ് ഇന്ത്യൻ ഫിലിം ട്രേഡ് പോർട്ടൽ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം 18.78% ആയിരുന്നു ബുധനാഴ്ച ടൈഗര്‍ 3 ഒക്യുപെഷന്‍.
അതേ സമയം സമീപ കാലത്ത് വന്‍ ഹിറ്റുകള്‍ ലഭിക്കാതിരുന്ന സല്മാന് ഖാന് തിരിച്ചുവരവാണ് ടൈഗര്‍ 3 കണക്കുകള്‍ പറയുന്നത്. യാഷ് രാജ് ഫിലിംസിന്റെ പുതിയ ചിത്രം ടൈഗര്‍ 3. വൈആര്‍എഫ് സിനിമാറ്റിക് യൂണിവേഴ്സില് പഠാന് ശേഷം എത്തിയ ചിത്രം ബോളിവുഡിന്റെ ദീപാവലി റിലീസ് ആയിരുന്നു.
ദീപാവലി ഞായറാഴ്ച ആയിരുന്നതിനാല്‍ അന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഞായറാഴ്ച റിലീസ് എന്നത് ഏത് ഇന്‍ഡസ്ട്രിയിലും അപൂര്‍വ്വമാണ്. ആദ്യദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 94 കോടി നേടിയ ചിത്രത്തിന്റെ 3 ദിവസത്തെ കളക്ഷനാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. പഠാനോളമോ ഷാരൂഖ് ഖാന്റെ കഴിഞ്ഞ ചിത്രമായ ജവാനോളമോ എത്തിയില്ലെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് സല്മാന് ഖാന് നടത്തിക്കൊണ്ടിരിക്കുന്നത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിനങ്ങളിലായി 240 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.